Kerala

കോഴിക്കോട്ട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്

വീട്ടില്‍വെച്ച് അയല്‍വാസിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ്. അത്തോളി മൊടക്കല്ലൂര്‍ വെണ്മാണിയില്‍ വീട്ടില്‍ ലിനീഷിനെയാണ് കൊയിലാണ്ടി ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലിയാണ് ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ 40,000 രൂപ പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു.
അത്തോളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്പെക്ടര്‍ ജിതേഷ് പി കെ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി ജെതിന്‍ ഹാജരായി.

arrest

പോക്‌സോ നിയമ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2021 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചു പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് വിവരം പറയുകയും അവര്‍ കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയും അവര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

The post കോഴിക്കോട്ട് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 43കാരന് അഞ്ച് വര്‍ഷം തടവ് appeared first on Metro Journal Online.

See also  2019-ൽ കൈമാറിയത് സ്വർണം പൂശിയ ചെമ്പുപാളിയാകാം; വ്യക്തത വരുത്തേണ്ടത് ഉദ്യോഗസ്ഥർ: എ പത്മകുമാർ

Related Articles

Back to top button