Kerala

പാലായിൽ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു; മൂന്ന് ഉദ്യോഗസ്ഥർക്ക് പരുക്ക്

കോട്ടയം പാലായിൽ ഹൈവേ പോലീസിന്റെ പട്രോളിംഗ് വാഹനം അപകടത്തിൽപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെ മുണ്ടാങ്കൽ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. 

അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. എസ് ഐ നൗഷാദ്, പോലീസുകാരായ സെബിൻ, എബിൻ എന്നിവർക്കാണ് പരുക്കേറ്റത്

സെബിന്റെ കാലിന് ഒടിവും മുഖത്ത് പരുക്കുമേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. മൂന്ന് പേരെയും പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

See also  നിലമ്പൂരിൽ എം സ്വരാജ് 2000ൽ താഴെ വോട്ടുകൾക്ക് ജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ

Related Articles

Back to top button