National

ജാർഖണ്ഡിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു

ജാർഖണ്ഡിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡറെ സുരക്ഷാ സേന വധിച്ചു. പലാമു ജില്ലയിലെ ഹുസൈനാബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് കമാൻഡർ തുളസി ഭുയ്യാനാണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് 15 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് നിതീഷ് യാദവിന് പരുക്കേറ്റതായി സുരക്ഷാ സേന അറിയിച്ചു. സംഘത്തിൽ നിന്ന് ആയുധശേഖരങ്ങളും പിടികൂടി.

എസ്എൽആർ റൈഫിൾ അടക്കം പിടിച്ചെടുത്തിട്ടുണ്ട്. പാലാമു പോലീസും സിആർപിഎഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് കമാൻഡറെ വധിച്ചത്.

The post ജാർഖണ്ഡിൽ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കമാൻഡർ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  തിരുച്ചിറപ്പള്ളി റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; പിടികൂടിയത് 75 ലക്ഷം രൂപ

Related Articles

Back to top button