National

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിൽ കുന്നിടിഞ്ഞ് വീണു; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

കനത്ത മഴയിൽ മംഗലാപുരത്ത് വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു. ഉള്ളാൾ മൊണ്ടേപടവുലിൽ കാന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. കാന്തപ്പയുടെ ഭാര്യ പ്രേമലത(50), ഇവരുടെ പേരക്കുട്ടികളായ നൈമ(10), ഒരു വയസുകാരൻ എന്നിവരാണ് മരിച്ചത്

ഇവരുടെ മരുമകളും മറ്റൊരു കുട്ടിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്‌സും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു കുട്ടിയെയും കാന്തപ്പ പൂജാരിയെയും രക്ഷിച്ചു

രണ്ട് വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞ് വീണത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല തകർന്ന് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്. അതിശക്തമായ മഴയാണ് ദക്ഷിണ കന്നഡ ജില്ലയിൽ തുടരുന്നത്.

See also  പടക്കം എന്തു കൊണ്ട് രാജ്യവ്യാപകമായി നിരോധിക്കുന്നില്ല‍: സുപ്രീം കോടതി

Related Articles

Back to top button