National

പാക് ചാരസംഘടനയ്ക്ക് രഹസ്യം ചോർത്തി: സ്വകാര്യ പ്രതിരോധ സ്ഥാപനത്തിലെ ജീവനക്കാരൻ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ പാകിസ്ഥാൻ ചാരസംഘടനയ്ക്ക് (ഐ.എസ്.ഐ.) രഹസ്യ വിവരങ്ങൾ കൈമാറിയതിന് ഒരാൾ അറസ്റ്റിൽ. സ്വകാര്യ പ്രതിരോധ സ്ഥാപനത്തിലെ ജീവനക്കാരനായ രവി മുരളീധർ വർമ്മയെയാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) അറസ്റ്റ് ചെയ്തത്.

യുദ്ധക്കപ്പലുകളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണ് ഇയാൾ പാകിസ്ഥാനിലേക്ക് ചോർത്തിയത് എന്നാണ് പ്രാഥമിക വിവരം. ഹണി ട്രാപ്പിൽ കുടുക്കിയാണ് ഇയാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതെന്നാണ് സൂചന. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

അതിനിടെ, പാക് ഭീകരവാദത്തിനെതിരെ ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടിയുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ പര്യടനം തുടരുകയാണ്. ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയുടെ നിലപാടിന് റഷ്യ, ജപ്പാൻ, യു.എ.ഇ., ഫ്രാൻസ്, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

See also  പഹൽഗാം ആക്രമണം: പാക്കിസ്ഥാനെതിരായ ഇന്ത്യൻ നടപടി യുദ്ധകാലത്ത് പോലും സ്വീകരിക്കാത്തത്

Related Articles

Back to top button