Kerala

മുഖ്യമന്ത്രി ഇന്ന് ആലപ്പുഴയിൽ; ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ കാണുമോയെന്നതിൽ ആകാംക്ഷ

നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്ന ജി സുധാകരന്റെ തുടർ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് സിപിഎം. പാർട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ ഇതുവരെ തിരുത്തിയിട്ടില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ എത്തുന്നുണ്ട്. ജി സുധാകരനെ മുഖ്യമന്ത്രി കാണുമോയെന്നതിലാണ് ആകാംക്ഷ

രാവിലെ ഒമ്പതരയോടെ പുന്നപ്രയിലെ കാർമൽ പോളിടെക്‌നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ എത്തുന്ന മുഖ്യമന്ത്രി എ സി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാർഗം മാങ്കൊമ്പിൽ എത്തും. പത്ത് മണിക്കാണ് നവീകരിച്ച എ സി റോഡ് ഉദ്ഘാടനം. ഇതിന് ശേഷം 11.30ന് പെരുമ്പളം പാലം ഉദ്ഘാടനം ചെയ്യും

മന്ത്രി മുഹമ്മദ് റിയാസും പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പെരുമ്പളം പാലം ഉദ്ഘാടനത്തിലേക്ക് ജി സുധാകരനെ മുഖ്യാതിഥിയായി ക്ഷണിച്ചെങ്കിലും കാലിന് പരുക്ക് പറ്റി വിശ്രമത്തിലായതിനാൽ പങ്കെടുക്കാനാകില്ലെന്നായിരുന്നു മറുപടി. ജി സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പാലം ഉദ്ഘാടന ചടങ്ങിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയത്‌
 

See also  വി കുഞ്ഞികൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്തു

Related Articles

Back to top button