National

കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും മോഷണം പോയി

കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറിൽ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വർണവും അഞ്ചരലക്ഷം രൂപയുമാണ് കവർന്നത്. ബാങ്കിൽ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്.

മെയ് 26ാം തീയതി ബാങ്ക് മാനേജർ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. മെയ് 23 നും 25 നും ഇടയിലാണ് കവർച്ച നടന്നതെന്നാണ് വിവരം. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാർ ഇറങ്ങി. 24, 25 തീയതികൾ നാലാം ശനിയും ഞായറുമായിരുന്നതിനാൽ ബാങ്ക് പ്രവർത്തിച്ചിരുന്നില്ല.

മെയ് 26ാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടർ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ മോഷണം നടന്നതായി മനസ്സിലാവുന്നത്.

 

The post കർണാടകയിൽ കാനറ ബാങ്കിൽ വൻ കവർച്ച; 59 കിലോ സ്വർണവും അഞ്ചര ലക്ഷം രൂപയും മോഷണം പോയി appeared first on Metro Journal Online.

See also  ബാബറി മസ്ജിദ് തകർത്തതിനെ പ്രശംസിച്ച് ശിവസേന നേതാവിന്റെ പരസ്യം; സഖ്യം ഉപേക്ഷിക്കുന്നുവെന്ന് എസ് പി

Related Articles

Back to top button