National
തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക്

ബിഹാർ പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തേജസ്വി തലനാരിഴക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു
ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. വൈശാലി ജില്ലയിൽ ഗോരൗലിന് സമീപത്തായി ദേശീയപാത 22ലാണ് അപകടം. ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. നിർത്തിയിട്ടിരുന്ന കാറിലേക്കാണ് ട്രക്ക് ഇടിച്ചുകയറിയത്
നിയന്ത്രണം വിട്ട ട്രക്ക് വാഹനവ്യൂഹത്തിലെ മൂന്ന് വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു. പട്നയിലേക്ക് മടങ്ങും വഴി ചായ കുടിക്കാനായി വാഹനം നിർത്തിയ സമയത്തായിരുന്നു അപകടം.
The post തേജസ്വി യാദവിന്റെ വാഹനവ്യൂഹത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്ക് appeared first on Metro Journal Online.