Education

ചരിത്രം രചിക്കുമോ; ആടുജീവിതത്തിലെ ഗാനങ്ങൾ ഓസ്‌കാർ പ്രാഥമിക പട്ടികയിൽ

മലയാള സിനിമയുടെ അഭിമാനമായി മാറിയ ആടുജീവിതം ഓസ്‌കാർ പുരസ്‌കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’, ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്‌കോറുമാണ് ഓസ്‌കർ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

മികച്ച ഒറിജിനൽ ഗാനത്തിനും മികച്ച ഒറിജിനൽ സ്‌കോറിനുമുള്ള ഓസ്‌കർ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിൽ 89 ഗാനങ്ങളും 146 സ്‌കോറുകളുമാണുള്ളത്. ഡിസംബർ 9 മുതൽ 13 വരെ നടക്കുന്ന വോട്ടിംഗിന് ശേഷം ഡിസംബർ 17 ന് ഇതിന്റെ ഷോർട്ട്ലിസ്റ്റ് പ്രഖ്യാപിക്കും. 20 ഒറിജിനൽ സ്‌കോറുകളും 15 പാട്ടുകളുമാണ് അവസാന ഘട്ടത്തിൽ ഉണ്ടാകുക.

നേരത്തെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്‌കാരം ആടുജീവിതം സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

The post ചരിത്രം രചിക്കുമോ; ആടുജീവിതത്തിലെ ഗാനങ്ങൾ ഓസ്‌കാർ പ്രാഥമിക പട്ടികയിൽ appeared first on Metro Journal Online.

See also  ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സന്ദീപ് വാര്യർക്കെതിരെ നടപടിക്കൊരുങ്ങി ബിജെപി

Related Articles

Back to top button