National

ഭാരതത്തിന് വേണ്ടിയാണ് സംസാരിക്കാൻ പോയത്; വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി: തരൂർ

ഓപറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാൻ വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തിയ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശ രാജ്യങ്ങളിൽ ഭാരതീയൻ എന്ന നിലയിലാണ് താൻ സംസാരിച്ചതെന്ന് തരൂർ പറഞ്ഞു. ഭാരതത്തിന് വേണ്ടി സംസാരിക്കാൻ പോയി, അതായിരുന്നു കടമ. അത് നിറവേറ്റിയെന്നും തരൂർ വ്യക്തമാക്കി

രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകും. പറയാനുള്ളതെല്ലാം കേൾക്കേണ്ടവരെ കേൾപ്പിക്കണമെന്നതായിരുന്നു ലക്ഷ്യം. പാക്കിസ്ഥാന്റെ ഒരു അജണ്ടയും ആഗോളതലത്തിൽ നടപ്പാക്കാൻ ആയിട്ടില്ല. ആരും അവരെ കേൾക്കാൻ തയ്യാറായില്ല.

ഇന്ത്യ-പാക് വെടിനിർത്തലിൽ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദത്തെയും തരൂർ തള്ളി. പാക്കിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ തങ്ങളും മറുപടി നൽകും. അവർ നിർത്തിയാൽ ഞങ്ങളും നിർത്തും. ഇതാണ് അമേരിക്കയെ അറിയിച്ചത്. അല്ലാതെ ആരുടെയും മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ലെന്നും തരൂർ പറഞ്ഞു.

The post ഭാരതത്തിന് വേണ്ടിയാണ് സംസാരിക്കാൻ പോയത്; വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി: തരൂർ appeared first on Metro Journal Online.

See also  ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

Related Articles

Back to top button