Local

വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത സേന അംഗങ്ങൾക്ക് കൈമാറുന്നു

കൊടിയത്തൂർ:കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാർ മാലിന്യമുക്ത നവകേരളം ജനകീയ ക്യാപെയ്നിൻ്റെ ഭാഗമായി കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയും പരിസരവും ശുചീകരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും രണ്ടാം വാർഡ് അംഗവുമായ ശ്രീമതി വി ഷംലുലത്ത് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് പ്രസിഡൻറ് ഫസൽ ബാബു ഗ്രാമപഞ്ചായത്ത് അംഗം അബൂബക്കർ മാസ്റ്റർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം സി പി സഹീർ വളണ്ടിയർമാരായ ലിയാ ഫാത്തിമ ഷംന ദിയ, അശിഖ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി

See also  അരീക്കോട് പഞ്ചായത്ത് സംരംഭകത്വ വികസന മേള നാളെ

Related Articles

Back to top button