Local

സിഐടിയു കുടുംബ സംഗമം സംഘടിപ്പിച്ചു

അരീക്കോട്: നിർമ്മാണ തൊഴിലാളി യൂണിയൻ (സി ഐ ടി യു) അരീക്കോട് പഞ്ചായത്ത് കുടുംബ സംഗമം ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സംഗമം സി ഐ ടി യു ജില്ല വൈസ് പ്രസിഡന്റ് വി പി മുഹമ്മദുകുട്ടി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി എം ടി മുസ്തഫ, എൽ സി സെക്രട്ടറി കണ്ടേങ്ങൽ അബ്ദുറഹിമാൻ, CWFI ജില്ല കമ്മിറ്റി അംഗം വി രാമചന്ദ്രൻ, യമുന, ഏരിയ സെക്രട്ടറി വിനോദ് തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രകാശൻ എൻ എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദേവദാസൻ സ്വാഗതം പറഞ്ഞു. ശശികുമാർ മലയിൽ കുത്ത് നന്ദി രേഖപ്പെടുത്തി പരിപാടി സമാപിച്ചു.

See also  ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

Related Articles

Back to top button