National

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു. ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഇരുവരും കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. ഹരിയാന പിസിസി അധ്യക്ഷൻ പവൻ ഖേരയോടൊപ്പമാണ് ഇരുവരും എത്തിയത്

ഹരിയാനയുടെ മക്കൾ തങ്ങളോടൊപ്പമുള്ളതിൽ അഭിമാനമെന്ന് ഹരിയാന പിസിസി പ്രസിഡന്റ് പവൻ ഖേര പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഇരുവരെയും ഷാൾ അണിയിച്ച് സ്വീകിരച്ചു. തുടർന്ന് മറ്റ് നേതാക്കളും ഇവരെ സ്വീകരിച്ചു

എല്ലാവർക്കും നന്ദിയുണ്ടെന്നും സമരത്തിലടക്കം ഒപ്പം നിന്ന മാധ്യമങ്ങൾക്ക് നന്ദിയുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ട്. തെരുവിൽ നിന്ന് നിയമസഭ വരെ പോരാടാൻ തയ്യാറാണെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

The post ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു appeared first on Metro Journal Online.

See also  തമിഴ്‌നാട് വിരുദുനഗറിലെ പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം; ആറ് പേർ മരിച്ചു

Related Articles

Back to top button