നിര്‍ത്തിയിട്ട ബസിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം: അഞ്ച് പേര്‍ മരിച്ചു

ചെന്നൈ: നിര്‍ത്തിയിട്ട ബസിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. തമിഴ്നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജ്വല്ലറി ഷോപ്പ് ഉടമയും 2 പെണ്‍മക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലേക്കാണ് പിന്നാലെയെത്തിയ കാര്‍ പാഞ്ഞുകയറിയത്.
യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസ് നിര്‍ത്തിയപ്പോഴാണ് പിന്നില്‍ വന്ന കാര്‍ ബസിലേക്ക് ഇടിച്ചുകയറിയത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍. കാര്‍ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
The post നിര്‍ത്തിയിട്ട ബസിലേയ്ക്ക് കാര്‍ പാഞ്ഞുകയറി വന്‍ അപകടം: അഞ്ച് പേര്‍ മരിച്ചു appeared first on Metro Journal Online.