National

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അടക്കം മൂന്ന് പേർ മരിച്ചു; രണ്ട് പേർക്ക് പരുക്ക്

ചെന്നൈ ആലമാട്ടിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് അടക്കം മൂന്ന് പേർ മരിച്ചു. കോഴിക്കോട് മടവൂർ സ്വദേശിയായ തെച്ചൻകുന്നുമ്മൽ അനസാണ്(29) മരിച്ചത്. ടാക്‌സി ഡ്രൈവറായിരുന്നു അനസ്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി(48), മകൾ സായ് മോനിഷ(4) എന്നിവരും മരിച്ചു.

ഉഷാറാണിയുടെ ഭർത്തവ് ജയവേൽ, സായ്‌മോനിഷയുടെ ഇരട്ട സഹോദരൻ സായ് മോഹിത് എന്നിവർ പരുക്കേറ്റ് ചികിത്സയിലാണ്. തിരുവള്ളൂരിൽ താമസിച്ചിരുന്ന കുടുംബം ഉഷാറാണിയുടെ മാതാപിതാക്കളെ കാണാൻ ചെന്നൈയിലെ ചിന്താദ്രിപേട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

റെഡ് ഹിൽസ്-തിരുവള്ളൂർ ഹൈ റോഡിലൂടെ നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

See also  പഞ്ചാബിലെ എഎപി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലെന്ന് കോൺഗ്രസ്

Related Articles

Back to top button