Kerala

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടികെ ഗോവിന്ദൻ പാർട്ടി വിട്ടു; പികെ ശ്യാമളക്കെതിരെ മത്സരിച്ചേക്കും

തളിപ്പറമ്പിൽ പി.കെ ശ്യാമളയെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയതിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദൻ പാർട്ടി വിട്ടു. തളിപ്പറമ്പിൽ ശ്യാമളക്കെതിരെ വിമത സ്ഥാനാർഥിയായി ഗോവിന്ദൻ മത്സരിച്ചേക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ടി കെ ഗോവിന്ദനുമായി ഫോണിൽ സംസാരിച്ചു. തളിപ്പറമ്പ് സീറ്റ് ഒഴിച്ചിടാൻ കോൺഗ്രസ് നേതൃത്വത്തിനു നിർദേശം നൽകി.

ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഹാൻഡ് വീവ് ചെയർമാനുമാണ് ടി കെ ഗോവിന്ദൻ. നേരത്തെ പരിയാരം മെഡിക്കൽ കോളേജ് ചെയർമാനും മലപ്പട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ജില്ലയിലെ തന്നെ മുതിർന്ന നേതാവാണ് ടികെ ഗോവിന്ദൻ. എംവി ഗോവിന്ദന്റെ ഭാര്യയായ പികെ ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥിയാക്കുന്നതിൽ ചൊല്ലി സിപിഎമ്മിൽ നേരത്തെ അഭിപ്രായഭിന്നത ഉയർന്നിരുന്നു

ഭാര്യയെ സ്ഥാനാർഥിയാക്കിയത് എംവി ഗോവിന്ദനാണെന്ന് ടികെ ഗോവിന്ദൻ ആരോപിച്ചു. ആന്തൂർ സാജൻ വിഷയത്തിൽ പികെ ശ്യാമളക്ക് തെറ്റുപറ്റി. നടപടിയുണ്ടാകുമെന്ന് പറഞ്ഞാണ് അന്ന് ജനങ്ങളെ സമാശ്വസിപ്പിച്ചത്. പികെ ശ്യാമളയെ സ്ഥാനാർഥിയാക്കാൻ ആസൂത്രിത നീക്കം നടന്നു. പാർട്ടിയിൽ ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും ടികെ ഗോവിന്ദൻ ആരോപിച്ചു

See also  ജനകീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി വൈകാരികത മുതലെടുത്ത് വോട്ട് തേടുന്നു: സത്യൻ മൊകേരി

Related Articles

Back to top button