National

ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആറ് മന്ത്രിമാരും അധികാരമേൽക്കും

ഡൽഹിയിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടക്കും. പുതിയ രണ്ട് മന്ത്രിമാർ അടക്കം ഏഴ് പേർ അതിഷിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ഇക്കുറിയുണ്ടാകില്ലെന്ന് നേതാക്കൾ അറിയിച്ചു. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും പുതിയ മന്ത്രിസഭ അധികാരമേൽക്കുക

അതിഷിക്കൊപ്പം നിലിവലെ മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, ഗോപാൽ റായ്, കൈലാഷ് ഗെഹ്ലോട്ട്, ഇമ്രാൻ ഹുസൈൻ എന്നിവരെ നിലനിർത്തും. മുഖ്യമന്ത്രിയാകുന്ന അതിഷിക്ക് ധനകാര്യം വിദ്യാഭ്യാസം അടക്കം 14 വകുപ്പുകളുടെ ചുമതല നിലനിർത്തും.

കുൽദീപ് കുമാർ, രാഖി ബിർള എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മറ്റൊരു മന്ത്രിയായി സഞ്ജയ് ഝാ, ദുർഗേഷ് പഥഖ് എന്നിവരെയും പരിഗണിക്കുന്നു.

The post ഡൽഹി മുഖ്യമന്ത്രിയായി അതിഷി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ആറ് മന്ത്രിമാരും അധികാരമേൽക്കും appeared first on Metro Journal Online.

See also  പഹൽഗാമിൽ ഭീകരർക്കായി തെരച്ചിൽ തുടരുന്നു; ആക്രമണ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ ബൈക്ക്

Related Articles

Back to top button