National

ദേശീയ കബഡി താരം ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ

ദേശീയ കബഡി താരമായ കായികാധ്യാപിക ജീവനൊടുക്കിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ. ബേഡകം കുട്ട്യാനം സ്വേേദശിനി പ്രീതി(26)യാണ് 2017ഓഗസ്റ്റ് 18ന് സ്വന്തം വീട്ടിൽ മരിച്ചത്.

ഭർത്താവ് വെസ്റ്റ് എളേരി മാങ്ങാട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ(38), ഭർതൃമാതാവ് ശ്രീലത(59) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. രാകേഷിന് ഏഴ് വർഷവും ശ്രീലതക്ക് അഞ്ച് വർഷവുമാണ് കഠിന തടവ്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം

പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം കൂടി കഠിന തടവ് അനുഭവിക്കണം. സ്ത്രീധന പീഡന കുറ്റത്തിൽ രണ്ട് വർഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തുക പ്രീതയുടെ 9 വയസ്സുള്ള മകൾക്ക് നൽകാൻ കോടതി നിർദേശം നൽകി.

The post ദേശീയ കബഡി താരം ജീവനൊടുക്കിയ സംഭവം; ഭർത്താവിനും ഭർതൃമാതാവിനും കഠിന തടവും പിഴയും ശിക്ഷ appeared first on Metro Journal Online.

See also  അതിതീവ്ര ന്യൂനമര്‍ദം കരതൊടുന്നത് ചെന്നൈയില്‍; തമിഴ്നാട്ടില്‍ കനത്ത മഴ: തുലാവര്‍ഷം തുടങ്ങി

Related Articles

Back to top button