National

ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു

പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർ ഷോക്കേറ്റ് മരിച്ചു. പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്. പശുവിനെ പറമ്പിൽ നിന്നും തിരികെ കൊണ്ടുവരുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് മരണം

പരേഷ് ദാസ്(60), ഭാര്യ ദിപാലി, മകൻ മിഥുൻ(30), ചെറുമകൻ സുമൻ(2) എന്നിവരാണ് മരിച്ചത്. തകിമാരി എന്ന സ്ഥലത്താണ് അപകടം. വഴിയിൽ നിറയെ വെള്ളം നിറഞ്ഞിരുന്നതിനാൽ വൈദ്യുതി ലൈൻ പൊട്ടിവീണത് അറിഞ്ഞിരുന്നില്ല. വെള്ളത്തിലാണ്ടുപോയ പശുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മിഥുനാണ് ആദ്യം ഷോക്കേറ്റത്

മിഥുന്റെ നിലവിളി കേട്ടാണ് മറ്റുള്ളവർ ഓടിയെത്തിയത്. ഇവർക്കും ഷോക്കേറ്റു. ഓടിക്കൂടിയ നാട്ടുകാർ പോലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. ഇവരെത്തുമ്പോഴേക്കും നാല് പേർ മരിച്ചിരുന്നു.

See also  മഹാരാഷ്ട്രയിൽ പീരങ്കി ഷെൽ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിവീറുകൾ കൊല്ലപ്പെട്ടു

Related Articles

Back to top button