ഹരിയാനയിലെ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; ആഘോഷ പരിപാടികൾ നിർത്തി, ആകെ നിരാശ

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോൾ അപ്രതീക്ഷിത ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്. കേവല ഭൂരിപക്ഷവും കടന്ന് വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂർ മുന്നേറിയ കോൺഗ്രസ് പിന്നീട് തകരുന്നതാണ് കണ്ടത്. വിജയമുറപ്പിച്ച് ഹരിയാനയിലും ഡൽഹി എഐസിസി ആസ്ഥാനത്തും പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. എന്നാൽ ട്വിസ്റ്റ് സംഭവിച്ച് ബിജെപി മുന്നേറ്റമുണ്ടാക്കിയതോടെ ആഘോഷങ്ങളും കോൺഗ്രസ് നിർത്തി
നിലവിൽ ബിജെപി അധികാരമുറപ്പിച്ചാണ് മുന്നേറുന്നത്. ബിജെപി 53 സീറ്റുകളിലാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് ആകട്ടെ 33 സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ആദ്യ ഘട്ടത്തിൽ കോൺഗ്രസ് 65 സീറ്റുകളിൽ വരെ മുന്നിട്ട് നിന്നിരുന്നു. ഇതോടെയാണ് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നത്
രാവിലെ ഒമ്പതരയോടെ വൻ ട്വിസ്റ്റ് സംഭവിച്ചതോടെ കോൺഗ്രസ് ക്യാമ്പ് നിരാശയിലേക്ക് വീഴുകയായിരുന്നു. എഐസിസി ആസ്ഥാനത്ത് ലഡു വിതരണം വരെ ആരംഭിച്ചിരുന്നു. ലീഡ് നില മാറിയതോടെ എല്ലാ ആഘോഷങ്ങളും നിർത്തിവെച്ചു.
The post ഹരിയാനയിലെ ട്വിസ്റ്റിൽ ഞെട്ടി കോൺഗ്രസ്; ആഘോഷ പരിപാടികൾ നിർത്തി, ആകെ നിരാശ appeared first on Metro Journal Online.