National

വിജയക്കൊടി പാറിച്ച് യൂസഫ് തരിഗാമി

ജമ്മു കാശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ കുൽഗാം മണ്ഡലത്തിൽ സിപിഎം സ്ഥാനാർഥി മുഹമ്മദ് യൂസഫ് തരിഗാമിക്ക് ജയം. കേന്ദ്രം ജമ്മു കാശ്മീരിനോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു തരിഗാമിയുടെ പ്രചാരണം. സംസ്ഥാന പദവി തിരിച്ചു പിടിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് തരിഗാമി പറയുന്നു

തുടർച്ചയായ അഞ്ചാം തവണയാണ് കുൽഗാമിൽ തരിഗാമി ജയിക്കുന്നത്. നാല് തവണ എംഎൽഎ ആയിരുന്നപ്പോൾ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും തരിഗാമിക്ക് തുണയായി. നാഷണൽ കോൺഫറൻസും കോൺഗ്രസും തരിഗാമിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ദേശീയ പ്രശ്‌നങ്ങൾക്കൊപ്പം കാശ്മീരിലെ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മയും ആപ്പിൾ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും പ്രധാന പ്രചാരണ വിഷയമാക്കിയായിരുന്നു തരിഗാമി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വതന്ത്ര സ്ഥാനാർഥി സയർ അഹമ്മദ് റഷി, പിഡിപി സ്ഥാനാർഥി മുഹമ്മദ് അമിൻ ധർ എന്നിവരായിരുന്നു എതിരാളികൾ

See also  യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക്

Related Articles

Back to top button