Education

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; പവന് ഇന്ന് 960 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 960 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56,640 രൂപയായി. ഗ്രാമിന് 120 രൂപ കുറഞ്ഞ് 7080 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

രണ്ട് ദിവസത്തിനിടെ പവന് 1760 രൂപയുടെ കുറവാണുണ്ടായത്. ഡോളർ ശക്തി ആർജിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. ഇസ്രായേൽ-ഹിസ്ബുല്ല സംഘർഷത്തിന് അയവ് വന്നേക്കുമെന്ന സൂചനകളും സ്വർണവിലയെ ബാധിച്ചു

ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2624 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 75,472 രൂപയാണ്‌

See also  വരും ജന്മം നിനക്കായ്: ഭാഗം 31

Related Articles

Back to top button