National

പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനല്ല പാലക്കാട് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തുന്നതെന്ന് അൻവർ

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തുന്നത് പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കാനല്ലെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മറിച്ച് സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ സാന്നിധ്യം അറിയിക്കാനാണെന്നും പി വി അൻവർ പറഞ്ഞു. തന്റെ നിലപാടുകൾക്ക് തുടക്കം മുതൽ പാലക്കാട് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും പി വി അൻവർ പറഞ്ഞു.

പാലക്കാട് സംഘടനാ പ്രവർത്തനം ശക്തമാക്കാനുള്ള അൻവറിന്റെ നീക്കത്തെ പിന്തുണച്ച് ദ്രാവിഡ മുന്നേറ്റ കഴകം പാലക്കാട് ജില്ലാ ഘടകം രംഗത്തെത്തി. അൻവറിന് പൂർണ പിന്തുണയുണ്ടാവുമെന്ന് ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അക്ബർ അലി പറഞ്ഞു.

പുതിയ സംഘടനയ്ക്ക് പിന്തുണ തേടി കഴിഞ്ഞ ദിവസം പി വി അൻവറിന്റെ നേതൃത്വത്തിൽ പാലക്കാട് ഹോട്ടൽ കെപിഎം റീജൻസിയിൽ യോഗം വിളിച്ചുചേർത്തിരുന്നു. അനൗദ്യോഗികയോഗം ചേർന്ന് താത്ക്കാലിക ജില്ലാ കോർഡിനേറ്ററായി മിൻഹാജിനെ തിരഞ്ഞെടുത്തു. ഔദ്യോഗിക യോഗം വൈകാതെ നടക്കുമെന്നും അൻവർ അറിയിച്ചിട്ടുണ്ട്.

 

The post പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനല്ല പാലക്കാട് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിയെ നിർത്തുന്നതെന്ന് അൻവർ appeared first on Metro Journal Online.

See also  ബജറ്റ് അവതരണം ആരംഭിച്ചു; കുംഭമേള ദുരന്തമുന്നയിച്ച് ലോക്‌സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Related Articles

Back to top button