National

ലൈംഗിക തൃപ്തിക്ക് ഭാര്യയുടെ അടുത്തല്ലാതെ അയാള്‍ പിന്നെ എവിടെ പോകണം

അലഹബാദ്: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കോടതിയിലെത്തിയ ഭാര്യക്ക് കണക്കിന് കൊടുത്ത് അലഹബാദ് ഹൈക്കോടതി ജഡ്ജി. ആരോപണങ്ങള്‍ അസത്യമാണെന്ന് തെളിഞ്ഞതോടെയാണ് രൂക്ഷമായ വിമര്‍ശവുമായി ഹൈക്കോടതി ജഡ്ജി രംഗത്തെത്തിയത്.

സ്ത്രീധനം അടക്കമുള്ള ആരോപണം ഉന്നയിച്ചെത്തിയ സ്ത്രീയോടാണ് കോടതിയുടെ പരാമര്‍ശം. ആരോപണം കള്ളമാണെന്ന് വ്യക്തമാക്കി. സ്ത്രീധന കുറ്റം കോടതി റദ്ദാക്കി.

ഇരവരും തമ്മിലുള്ള യഥാര്‍ഥ പ്രശ്‌നം സ്ത്രീധനം അല്ലെന്നും മറ്റെന്തോ ആണെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന്റെ ലൈംഗിക ആസക്തി വിഷയമായി വന്നപ്പോഴാണ് ഇത്തരം ആവശ്യങ്ങള്‍ക്ക് ഭര്‍ത്താവ് എവിടെ പോകണമെന്ന് കോടതി ചോദിച്ചത്.

‘ഒരു പുരുഷന്‍ സ്വന്തം ഭാര്യയില്‍ നിന്നും തിരിച്ചും ലൈംഗികാഭിലാഷം ആവശ്യപ്പെടുകയാണെങ്കില്‍ , ധാര്‍മ്മിക പരിഷ്‌കൃത സമൂഹത്തില്‍ അവരുടെ ശാരീരിക ലൈംഗിക പ്രേരണകള്‍ തൃപ്തിപ്പെടുത്താന്‍ അവര്‍ എവിടെ പോകും?’ കോടതി ചോദിച്ചു.

 

The post ലൈംഗിക തൃപ്തിക്ക് ഭാര്യയുടെ അടുത്തല്ലാതെ അയാള്‍ പിന്നെ എവിടെ പോകണം appeared first on Metro Journal Online.

See also  പൊഖ്‌റാൻ പരീക്ഷണത്തിന്റെ ബുദ്ധികേന്ദ്രം; ആണവ ശാസ്ത്രജ്ഞൻ ഡോ. ആർ ചിദംബരം അന്തരിച്ചു

Related Articles

Back to top button