Sports

പന്തിന് ഒരു റൺസകലെ സെഞ്ച്വറി നഷ്ടം, സർഫറാസിന് 150; ബംഗളൂരുവിൽ ഇന്ത്യ ലീഡ് ഉയർത്തുന്നു

ബംഗളൂരു ടെസ്റ്റിൽ ഇന്ത്യ ലീഡ് ഉയർത്തുന്നു. ഇന്ത്യ നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 438 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 82 റൺസിന്റെ ലീഡുണ്ട്. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചിരുന്ന റിഷഭ് പന്ത് 99ൽ പുറത്തായതാണ് ആരാധകരെ നിരാശപ്പെടുത്തിയ ഏക നിമിഷം

3ന് 231 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കായി സർഫറാസും റിഷഭ് പന്തും ചേർന്നുള്ള കൂട്ടുകെട്ടാണ് നട്ടെല്ലായത്. ഇരുവരും ചേർന്ന് സോകർ 408 വരെ എത്തിച്ചു. 195 പന്തിൽ 150 റൺസെടുത്ത സർഫറാസ് സൗത്തിയുടെ പന്തിൽ പുറത്താകുകയായിരുന്നു. മൂന്ന് സിക്‌സും 18 ഫോറും സഹിതമാണ് സർഫറാസ് 150 ൽ എത്തിയത്

സ്‌കോർ 433ൽ ആണ് റിഷഭ് പന്ത് വീണത്. വ്യക്തിഗത സ്‌കോർ 99ൽ നിൽക്കെ ഒറൂർക്കിന്റെ പന്തിൽ ബൗൾഡ് ആകുകയായിരുന്നു. 105 പന്തിൽ അഞ്ച് സിക്‌സും ഒമ്പത് ഫോറും സഹിതമാണ് റിഷഭ് 99 റൺസെടുത്തത്. 12 റൺസെടുത്ത കെ എൽ രാഹുലും നാല് റൺസുമായി ജഡേജയുമാണ് ക്രീസിൽ

The post പന്തിന് ഒരു റൺസകലെ സെഞ്ച്വറി നഷ്ടം, സർഫറാസിന് 150; ബംഗളൂരുവിൽ ഇന്ത്യ ലീഡ് ഉയർത്തുന്നു appeared first on Metro Journal Online.

See also  തുടർച്ചയായ അവഗണന അപമാനിച്ചിട്ടുണ്ടാകാം; അശ്വിന്റെ വിരമിക്കലിൽ തുറന്നടിച്ച് പിതാവ്

Related Articles

Back to top button