അപകീർത്തിക്കേസ് റദ്ദാക്കണമെന്ന കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി

അപകീർത്തി കേസ് റദ്ദാക്കണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി. മോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്ത പരാമർശത്തെ തുടർന്നുണ്ടായ കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. ഗുജറാത്ത് സർവകലാശാല നൽകിയ മാനനഷ്ടക്കേസിലാണ് ആം ആദ്മി പാർട്ടി നേതാവിന് തിരിച്ചടിയായി കോടതിവിധി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്രിവാൾ നടത്തിയ പരാമർശത്തിനെതിരെയാണ് ഗുജറാത്ത് സർവകലാശാല മാനനഷ്ടക്കേസ് നൽകിയത്. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് കെജ്രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്
ഇതേ ആവശ്യമുന്നയിച്ച് ഹർജി നൽകി ആം ആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ കേസിൽ കോടതി സ്വീകരിച്ച നിലപാടാണ് ഇന്നും കോടതി ചൂണ്ടിക്കാട്ടിയത്. ഇതിൽ നിന്ന് വ്യത്യസ്ത നിലപാട് സ്വീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
The post അപകീർത്തിക്കേസ് റദ്ദാക്കണമെന്ന കെജ്രിവാളിന്റെ ഹർജി സുപ്രീം കോടതി തള്ളി appeared first on Metro Journal Online.