ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല; അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി

ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല. അത്തരം കോളുകൾ വരുമ്പോൾ പരിഭ്രാന്തരാകരുത്. ഒരു അന്വേഷണ ഏജൻസിക്കും ഇന്ത്യയിൽ ഡിജിറ്റൽ രീതിയിൽ അറസ്റ്റ് ചെയ്യാനാകില്ല.
ഒരു വ്യക്തിഗതി വിവരവും കൈമാറരുത്. ഉടൻ തന്നെ നാഷണൽ സൈബർ ഹെൽപ്പ് ലൈനിൽ വിവരം അറിയിക്കണമെന്നും മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേർ ഇത്തരം തട്ടിപ്പിന് ഇരയാകുന്ന സാഹചര്യത്തിലാണ് മൻ കി ബാത്തിൽ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയത്
ഇത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുത്. അത്തരം ഘട്ടങ്ങളിൽ പേടിക്കാതെ ചിന്തിച്ച് പ്രവർത്തിക്കണം. കഴിയുമെങ്കിൽ വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ട് എടുക്കണം. അല്ലെങ്കിൽ റെക്കോർഡ് ചെയ്യണം. ദേശീയ സൈബർ ഹെൽപ് ലൈൻ നമ്പർ 1930ൽ വിവരം അറിയിക്കണം. cybercrime.gov.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
The post ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല; അത്തരം കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി appeared first on Metro Journal Online.