National

ബ്രിട്ടീഷ് രാജാവ് ചാൾസും പത്‌നിയും ബംഗളൂരുവിൽ രഹസ്യ സന്ദർശനത്തിൽ; എത്തിയത് സുഖചികിത്സക്ക്

ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനും രാജ്ഞി കാമിലയും സുഖ ചികിത്സക്കായി ബംഗളൂരുവിൽ എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ എക്‌സ്പ്രസാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞാഴ്ചയാണ് ഇരുവരും ബംഗളൂരുവിൽ എത്തിയത്. ബ്രിട്ടീഷ് രാജാവ് എന്ന പദവിയിൽ എത്തിയ ശേഷം ഇതാദ്യമായാണ് ചാൾസ് ഇന്ത്യയിലേക്ക് എത്തുന്നത്

വൈറ്റ് ഫീൽഡിലെ സൗഖ്യ ഇന്റർനാഷമൽ ഹോളിസ്റ്റിക് സെന്ററിലാണ് ഇരുവരും എത്തിയത്. തിരക്കേറിയ ഷെഡ്യൂളുകളിൽ നിന്ന് അവധിയെടുത്താണ് ഇരുവരും സുഖചികിത്സക്കായി എത്തിയത്.

യോഗ, വെൽനസ് തെറാപ്പികൾ എന്നിവ ചാൾസിനും പത്‌നിക്കുമായി ഒരുക്കിയിട്ടുണ്ടന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 26 വരെ നടന്ന കോമൺവെൽത്ത് രാജ്യത്തലവൻമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും രഹസ്യമായി ബംഗളൂരുവിലെത്തിയത്‌

See also  സിപിഎം 24ാം പാർട്ടി കോൺഗ്രസിന് ഇന്ന് മധുരയിൽ തുടക്കം; 600 ഓളം പ്രതിനിധികൾ പങ്കെടുക്കും

Related Articles

Back to top button