National

ഭാര്യയുമായി കാറിൽ വെച്ച് വഴക്ക്; നടുറോഡിൽ വാഹനം നിർത്തിയ യുവാവ് കനാലിൽ ചാടി മരിച്ചു

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യുവാവ് കനാലിൽ ചാടി മരിച്ചു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കോട്ട ജില്ലയിലെ ചെച്ചാട്ട് ടൗണിൽ താമസിക്കുന്ന നിക്കിയെന്ന രഘുനന്ദനാണ്(28) മരിച്ചത്. സകത്പുരയിലെ ഭാര്യ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ ഭാര്യ പിങ്കിയുമായി വഴക്കുണ്ടാകുകയായിരുന്നു

പിങ്കിയും മൂന്ന് കുട്ടികളും ഈ സമയത്ത് കാറിലുണ്ടായിരുന്നു. വഴക്കിനെ തുടർന്ന് പ്രകോപിതനായ യുവാവ് നടുറോഡിൽ വാഹനം നിർത്തി പുറത്തിറങ്ങി. പിന്നാലെ റോഡ് സൈഡിലുള്ള കനാലിലേക്ക് എടുത്തു ചാടുകയായിരുന്നു

രഘുനന്ദന്റെ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയ ഭാര്യ ഉടനെ പോലീസിൽ വവിരം അറിയിച്ചു. പോലീസ് എത്തി മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തിയാണ് മൃതദേഹം ലഭിച്ചത്.

 

See also  രോഗിയായ ഭർത്താവിനൊപ്പം പോയ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ചു; ഭർത്താവ് മരിച്ചു

Related Articles

Back to top button