National

ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാവാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. പോക്സോ കേസിലും പീഡനകേസുകളിലും വിധി പറയുന്ന സെഷൻസ് കോടതികൾ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസുകൾ മെറിറ്റ് പരിശോധിച്ച ശേഷം ഇരകൾക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും സെഷൻസ് കോടതികൾക്ക് പുറപ്പടുവിക്കാമെന്ന് സുപ്രീം കോടതി ഉത്തരവിറക്കി. വിധിയുടെ പകർപ്പ് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും കൈമാറാനും സുപ്രീം കോടതി നിർദേശിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു പോക്‌സോ കേസിൽ അമിക്കസ് ക്യുറി സഞ്ജയ് ഹെഡ്ഡെയും അഭിഭാഷകൻ മുകുന്ദ് പി. ഉണ്ണിയും കൈമാറിയ റിപ്പോർട്ട് പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി പ്രസ്താവം.

The post ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണം: സുപ്രീം കോടതി appeared first on Metro Journal Online.

See also  ഐഫോണിനെയും സാംസങിനെയും കെട്ടുകെട്ടിക്കുമോഷവോമി; 15 സീരീസ് മാർച്ച് രണ്ടിന് ഇന്ത്യയിൽ

Related Articles

Back to top button