Gulf

അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന് ഏപ്രിൽ 28ന് ദുബായിൽ തുടക്കമാകും

ദുബായ് : മുപ്പത്തിരണ്ടാമത് അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനം ഏപ്രിൽ 28ന് ദുബായിൽ ആരംഭിക്കും. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാവൽ ആൻഡ് ടൂറിസം എക്സിബിഷനാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്.

2025 ഏപ്രിൽ 28-ന് ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷൻ മെയ് 1 വരെ നീണ്ട് നിൽക്കും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ചാണ് ഈ ട്രാവൽ ആൻഡ് ടൂറിസം പ്രദർശനം സംഘടിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതും, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ ഏറ്റവും മികച്ച ബ്രാൻഡുകളെ പരിചയപ്പെടുത്തുന്നതുമായ പ്രദർശനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ എക്‌സിബിഷൻ ഒരുക്കുന്നത്.

The post അറേബ്യൻ ട്രാവൽ മാർക്കറ്റ് പ്രദർശനത്തിന് ഏപ്രിൽ 28ന് ദുബായിൽ തുടക്കമാകും appeared first on Metro Journal Online.

See also  കഞ്ചാവ് വിതരണക്കാരനായ ബംഗ്ലാദേശിക്ക് ജീവപര്യന്തം തടവ് വിധിച്ച് ദുബൈ ക്രിമിനല്‍ കോടതി

Related Articles

Back to top button