National

കിങ് ഖാന്‍ ദിനേന വലിച്ചിരുന്നത് നൂറോളം സിഗരറ്റ്; വെള്ളം ഇഷ്ടമില്ലാത്ത ഷാരൂഖ് 30 കപ്പ് ബ്ലാക്ക് കോഫിവരെ കുടുക്കുമായിരുന്നത്രെ!

മുംബൈ: ബോളിവുഡിന് ഒരു കാലത്തും പകരംവെക്കാനില്ലാത്ത താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ഷാരൂഖ് ഖാന്‍. ദിനേന നൂറോളം സിഗരറ്റുകള്‍ വലിക്കുകയും 30 കപ്പ് ബ്ലാക്ക് കോഫി കുടിക്കുകയും ചെയ്തിരുന്ന ഒരു കാലം അഭിനയ സാമ്രാട്ടിന് ഉണ്ടായിരുന്നു. ഇതാരും ഗോസിപ്പടിക്കുന്നതല്ല; താരംതന്നെ ഏറ്റുപറഞ്ഞ കാര്യമാണ്.

തന്റെ 59ാം ജന്മദിനത്തോടനുബന്ധിച്ച് ബാന്ദ്രയിലെ ഫാന്‍സ് ക്ലബ്ബുകള്‍ സംഘടിപ്പിച്ച എസ്ആര്‍കെ ഡേ എന്ന പ്രത്യേക പരിപാടിയില്‍ സംസാരിക്കവേയാണ് ഖാന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. നീണ്ട നാളുകളായി തന്നിലുണ്ടായിരുന്ന ചില ദുശീലങ്ങള്‍ താന്‍ അവസാനിപ്പിച്ചുവെന്ന് ഷാരൂഖ് ഖാന്‍ ആരാധകരോട് പറഞ്ഞു. താന്‍ പുകവലി നിര്‍ത്തിയെന്ന് താരം പറഞ്ഞു. പൂര്‍ണമായും പുകവലി നിര്‍ത്തുക എന്നത് എളുപ്പമായിരുന്നില്ല. ഈ ശീലം നിര്‍ത്തുന്ന സമയത്ത് ശ്വാസം കിട്ടാത്തത് പോലെ തോന്നുമെന്ന് താന്‍ ഒരിക്കലും കരുതിയില്ല. എങ്കിലും ഇത് ശരിയാവുമെന്ന് തന്നെയാണ് കരുതുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം. ഇതിന് ശേഷമായിരുന്നു ഫാന്‍സ് ക്ലബ്ബിന്റെ പരിപാടിയില്‍ അദ്ദേഹം എത്തിയതും തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയതും.

സിനിമയിലെന്നപോലെ പുറത്തുള്ള പൊതുപരിപാടികളിലും ഹീറോ പരിവേഷം കാത്തുസൂക്ഷിക്കുന്ന അഭിനേതാവാണ് ആരാധകരുടെ കിംങ് ഖാന്‍. തന്റെ ആരാധകരോട് അടുത്തിടപഴകാനുള്ള ഷാരൂഖിന്റെ താല്‍പര്യവും ഏറെ പ്രശസ്തമാണ്്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരമെന്നാണ് ഷാരൂഖിനെ വിശേഷിപ്പിക്കാറ്.

The post കിങ് ഖാന്‍ ദിനേന വലിച്ചിരുന്നത് നൂറോളം സിഗരറ്റ്; വെള്ളം ഇഷ്ടമില്ലാത്ത ഷാരൂഖ് 30 കപ്പ് ബ്ലാക്ക് കോഫിവരെ കുടുക്കുമായിരുന്നത്രെ! appeared first on Metro Journal Online.

See also  അമ്മായിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ അമ്മ വെട്ടിക്കൊന്ന് അഞ്ച് കഷണങ്ങളാക്കി കനാലിൽ തള്ളി

Related Articles

Back to top button