Local
കുഴിനക്കിപ്പാറ പാലം ജംഗ്ഷനിൽ സ്ഥല സൂചന ബോർഡ് സ്ഥാപിച്ചു

തോട്ടുമുക്കം : മലയോര മേഖല കെഎസ്ആർടിസി ഫോറത്തിന്റെ 13-ാം വാർഷികത്തോടനുബന്ധിച്ച് കുഴിനക്കിപ്പാറ പാലം ജംഗ്ഷനിൽ സ്ഥല സൂചന ബോർഡ് സ്ഥാപിച്ചു. ഒരേ സമയം അരീക്കോട് -തിരുവമ്പാടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഈ ജംഗ്ഷനിൽ എത്തുമ്പോൾ സ്ഥല സൂചന ബോർഡുകളുടെ പോരായ്മ മൂലം ദൂര സ്ഥലങ്ങളിൽ നിന്നുമുള്ള യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ മലയോര മേഖല കെഎസ്ആർടിസി ഫോറം ബോർഡ് സ്ഥാപിച്ചത്. ഈ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ കക്കാടംപൊയിൽ, തുഷാരാഗിരി, അരിപ്പാറ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി ധാരാളം വാഹനങ്ങളും, അരീക്കോട് – തിരുവമ്പാടി പ്രദേശങ്ങളിലെക്കുള്ള ബസുകളും ഈ വഴി കടന്നു പോകുന്നുണ്ട്. പള്ളിത്താഴെ അങ്ങാടിക്ക് സമീപവും ഫോറം സ്ഥല സൂചന ബോർഡ് സ്ഥാപിച്ചിരുന്നു.