Education

ശിശിരം: ഭാഗം 95

രചന: മിത്ര വിന്ദ

പാതിയാക്കണമെന്ന് ആഗ്രഹിച്ചിരുന്നു… കൊതിച്ചിരുന്നു.. പ്രാർത്ഥിച്ചിരുന്നു…

അത് എല്ലാ അർഥത്തിലും ഇന്നാണ് പൂവണിഞ്ഞത്.

തന്റെ മേനിയിൽ പറ്റിചേർന്ന് കിടക്കുന്നവളെ ഒന്നൂടെ ചേർത്തു പിടിച്ചു ആ നെറുകയിൽ അവനൊരു മുത്തം കൊടുത്തു.ഒപ്പം മെല്ലെ പറഞ്ഞു

ഐ ലവ് യു അമ്മുട്ടാ……

പറഞ്ഞതും അവൾ ഒന്നുകൂടി ചുരുണ്ടു കൂടി അവനെ ഇറക്കി പുണർന്നു.

ഹ്മ്മ്… ഇത്ര പെട്ടെന്ന് നാണം ഒക്കെ പോയോ പെണ്ണേ..കുറച്ചു മുന്നേ എന്തൊരു ബഹളം ആയിരുന്നു.കുറച്ചു സമയത്തേക്ക് ആണെങ്കിൽ പോലും എന്നേ നീയൊരു ദുര്യോധനനാക്കിലോടാ…

അവനിലേക്ക് ഒട്ടിചേർന്നവളെ നോക്കി അവൻ വീണ്ടും ചോദിച്ചു

മറുപടിയായി ഒരു നനുത്ത പുഞ്ചിരി. എന്നിട്ട് അവൾ മിഴികളടച്ചു.

ആരാരെ ആദ്യം ഉണർത്തി ആരാരുടെ നോവ് പകർത്തി ആരാരുടെ ചിറകിൽ ഒതുങ്ങി അറിയില്ലല്ലോ  അറിയില്ലല്ലോ
അറിയില്ലലോ…..

നകുലൻ ഉറക്കെ പാടിയതും അമ്മു അവന്റെ വായമൂടി പിടിച്ചു

എന്താ,,, എന്റെ പാട്ട് നിനക്ക് ഇഷ്ടമായില്ലേ പെണ്ണേ….

കിടന്ന് ഉറങ്ങു നകുലേട്ടാ…ഒരു പാട്ടും കൂത്തും

നിന്റെയീ കിടപ്പ് കാണുമ്പോൾ എനിക്ക് സുമലതയെ ഓർമ്മ വന്നു… അവരും ദാ ഇതുപോലെ ആയിരുന്നു.

അവളുടെ അനാവൃതമായ തോളിലേക്ക് അവനൊന്നു ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ട് തിരിഞ്ഞു കിടന്നു അവളെ ആഴത്തിൽ പുണർന്നു.

ആ വരികളെ ഞാനൊന്നു ആഴത്തിൽ ചിന്തിയ്ക്കുകയാരുന്നു കേട്ടോ അമ്മുസേ..
ഒരു റൗണ്ടുടി പോകാൻ എനിക്ക് പറ്റും കേട്ടോടി..ഒടുക്കത്തെ സ്റ്റാമിനയാണ്.

ഹ്മ്മ്… അതെനിക്ക് നല്ലോണം മനസ്സിലായി. പക്ഷേ, എനിക്കത് തീരെ കുറവാ..

അമ്മു അവന്റെ കവിളിൽ പിടിച്ചു ഒന്നു വലിച്ചു കൊണ്ട് നെറ്റി ചുളിച്ചു നോക്കി.

ഞാൻ റെഡി ആക്കിയെടുക്കാം എന്തെ…..

ഹേയ്.. വേണ്ടന്നെ..ഇപ്പൊ ഉറങ്ങാൻ നോക്ക് നകുലേട്ടാ.

***

അടുത്ത ദിവസം കാലത്തെ നകുലൻ ഉണർന്നപ്പോൾ അമ്മു എഴുന്നേറ്റു പോയിരുന്നു..

ഇരു കൈകളും മേൽപ്പോട്ട് ഉയർത്തി അവനൊന്ന് കിടക്കയിൽ നിവർന്നിരുന്നു.

തലേദിവസത്തെ ഓരോരോ സംഭവങ്ങൾ അവന്റെ  മനസ്സിലേക്ക് തെളിഞ്ഞു വന്നതും, മുഖത്ത് അതുവരെ ഇല്ലാത്ത പല ഭാവങ്ങൾ രൂപപ്പെട്ടു.

ഒരു പുഞ്ചിരിയോടുകൂടി നകുലൻ എഴുന്നേറ്റ്,തന്റെ കാവിമുണ്ടൊക്കെ ഒന്ന് മുറുക്കി ഉടുത്തു.

വാഷ് റൂമിലേക്ക് പോയി, ഒന്ന് കുളിച്ച് ഫ്രഷായി,  വന്നിട്ട് നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മു ആണെങ്കിൽ കാലത്തെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലാണ്…

അമ്മുസേ….

ആഹ്… എഴുന്നേറ്റോ, കള്ളക്കാമുകൻ.

നിറഞ്ഞ ചിരിയോടെ തന്നേനോക്കുന്നവളെ കണ്ടതും അവന് അത്ഭുതംതോന്നി.
ആദ്യമായിട്ടാണ് അവളിങ്ങനെ.

ഹ്മ്മ്
.. ഇത്രമാത്രം വഷളത്തരങ്ങൾ ഒക്കെ ഈ കയ്യിലുണ്ടായിരുന്നല്ലേ, പാവം ഞാന്,  ഇതു വല്ലതും അറിയുന്നുണ്ടായിരുന്നോ.

അവന്റെ അരികിലേക്ക് വന്ന് കുറുമ്പോട് കൂടി ആ മിഴികളിൽ  നോക്കിക്കൊണ്ട് അവൾ വീണ്ടും ചോദിച്ചു…

See also  വരാനിരിക്കുന്നത് ലോകാവസാനമല്ല; മനുഷ്യന്‍ ഉള്‍പ്പെട്ട സസ്തനികളുടെ വംശനാശം

പിന്നല്ലാതെ… ഒന്നും ആയിട്ടില്ല കേട്ടോ, ഇനി എന്തെല്ലാം കാണാൻ കിടക്കുന്നത് കൊച്ചേ നീയ്…

ഓഹ്… മതി കണ്ടത്, ഇനി വേണ്ടായേ..
.
അതെന്തൊരു വർത്താനമാടി അമ്മുസേ,,നേരാംവണ്ണം ഒന്നു രുചിച്ചിട്ടു പോലുമില്ല..

ദേ ദേ… മതി നിർത്തിയ്ക്കോ കേട്ടോ… പറഞ്ഞു പറഞ്ഞു അങ്ങട് പോവാണല്ലോ,,,,

ഓഹ്.. എന്റെ അമ്മുട്ടന് ദേഷ്യം ആയല്ലോ, എന്റമ്മോ ഞാൻ പേടിച്ചു പോയ്‌

നകുലേട്ടാ…കളിയാക്കല്ലേ, ഓവർ ആകുന്നുണ്ട്..

ഹ്മ്മ്…. എന്തൊക്കയായാലും ശരി,എനിയ്ക്ക് ഇഷ്ടായി, എന്താരുന്നു…. പക്ഷെ ചെറിയ പേടിയുണ്ടായിരുന്നു കെട്ടോ.നീയാകെ ബഹളം കൂട്ടുമോന്നു… എന്നാൽ എന്റെ അമ്മുസ് പാവം അല്ലേടാ….

അവളെ പിന്നിൽ നിന്നുമവനൊന്ന് ആഞ്ഞു പുണർന്നുകൊണ്ട് ആ കാതിൽ ഒന്ന് കടിച്ചു.

നകുലേട്ടാ….കൂടുന്നുണ്ട് കേട്ടോ..
മാറിയ്‌ക്കെ അങ്ങട്.

എന്റെ അമ്മുട്ടനെയും കെട്ടിപിടിച്ചു ഇന്ന് മുഴുവൻ അങ്ങനെ കിടക്കാൻ പോകുവാ..

അവൻ അവളെ കൈകളിൽ കോരിയെടുത്തു കൊണ്ട് ബെഡ് റൂമിലേക്ക് നടന്നു.

ഇങ്ങനെയൊക്കെ തുടങ്ങിയാൽ ഞാൻ പിണങ്ങും കേട്ടോ.. കഷ്ടം ind… താഴെ നിറുത്തിയ്ക്കെ..

പെട്ടെന്ന് ആയിരുന്നു കാളിംഗ് ബെൽ ശബ്‌ദിച്ചത്.

ഹോ…. ആരാണോ ഈ നേരത്ത്.
അവന്റെ ദേഷ്യം കണ്ടതും അമ്മു ചിരിച്ചു പോയ്‌.

ചെന്നു നോക്ക്….ഫ്രണ്ട്സ് ആരെങ്കിലും ആവും.
അവൾ പറഞ്ഞു.

നകുലൻ പോയ്‌ വാതിൽ തുറന്നു. അടുത്ത ഫ്ലാറ്റിലെ അങ്കിൾ ആയിരുന്നു.

ആളുടെ ഫോൺ കംപ്ലയിന്റ്, മകനെയൊന്നു വിളിക്കാൻ വേണ്ടി നകുലന്റെ അടുത്തേയ്ക്ക് വന്നതാണ്.

അവൻ തന്റെ ഫോൺ എടുത്തു അയാൾക്ക് കൊടുത്തു. നാലഞ്ച് മിനിട്ടോളം അവിടെ നിന്നിട്ട് അയാൾ പോയത്..

****
ഓരോ ദിവസം കഴിയുംതോറും നകുലനും അമ്മുവും ഹാപ്പി ആയിട്ട് പോയ്കൊണ്ടേയിരുന്നു.

അതുപോലെതന്നേ കിച്ചനും ശ്രുതിയുമൊക്കെ.

യദുവും മീനാക്ഷിയും പരസ്പരം മനസിലാക്കി തുടങ്ങി,,,

എന്നാൽ ഗിരിജയ്ക്കു മാത്രം ഒരു മാറ്റോമില്ല.

അവര് പഴയപടി തന്നേയായിരുന്നു.

മക്കളോട് ഒന്നും അടുക്കാതെ,എവിടെയെങ്കിലും മൂലയ്ക്ക് മുഖം വീർപ്പിച്ച് ഇരിക്കും.അവരൊക്കെ കഴിച്ചശേഷം എന്തെങ്കിലും എടുത്തു കഴിക്കും.അതായിരുന്നു പതിവ്.

ആദ്യമൊക്കെ യദുവു കിച്ചനും അമ്മയെ ഭക്ഷണം കഴിക്കാൻ ഒക്കെ നിർബന്ധിച്ചു,അവര് വരുന്നില്ലെന്ന് കണ്ടതും,പിന്നെ ആരും മൈൻഡ് ചെയ്യാതെയായി.

ഇടയ്ക്ക് ഒരുതവണ ഗിരിജയ്ക്ക് സപ്പോർട്ടുമായി, അവരുടെ നാത്തൂനെത്തി.വത്സയമ്മായി

മീനാക്ഷിയുടെ നേർക്കായിരുന്നു അവരുടെ ആദ്യത്തെ പ്രയോഗങ്ങൾ.

കൃത്യം ആ നേരത്ത് ആയിരുന്നു യദു എത്തിയത്. അവനോടിച്ചു പാലം കടത്തിയവരേ.

അങ്ങനെ മൂവരുടെയും വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിഷുവെത്തി.

നകുലനും അമ്മുവും നാട്ടിലേയ്ക്കു വരുന്നുണ്ട്. കൂടെ അവന്റെ കൂട്ടുകാരന്റെ പെങ്ങളുടെ കല്യാണവും കൂടണം.അതെല്ലാം കൂടി പ്ലാൻ ചെയ്തു കൊണ്ടണ് അവരുടെ വരവ്.
ശ്രീജയും കുഞ്ഞും വരാമെന്ന് പറഞ്ഞതായിരുന്നു. പക്ഷെ ഒടുക്കം, അവസാന നിമിഷം അത് ക്യാൻസൽ ആയി. കുഞ്ഞിന് പനി പിടിച്ചു അതുകൊണ്ട് പിന്നെ അവളോട് പോരേണ്ടന്ന് എല്ലാവരും വിളിച്ചു പറഞ്ഞു.
ശ്രീജയ്ക്കു ഭയങ്കര സങ്കടമായിരുന്നു. കുഞ്ഞിന്റെ അവസ്ഥയോർത്തപ്പോൾ വേറെ നിവർത്തിയില്ലതാനും.

See also  കൊല്ലത്ത് ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒന്നര മാസത്തിന് ശേഷം പിടിയിൽ

മക്കള് വരുന്നതും നോക്കി ബിന്ദു അന്നും പതിവ് പോലെ ഉമ്മറത്തുണ്ട്.

എത്തേണ്ട സമയം കഴിഞ്ഞുല്ലോ എന്നോർത്ത് കൊണ്ട് അവർ ചുവരിലെ ക്ലോക്കിലേക്ക് ഇടയ്ക്ക് ഒക്കെ നോക്കുന്നുണ്ട്.

സമയം അപ്പോള് 7മണിയാവാറായിരുന്നു…….തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

The post ശിശിരം: ഭാഗം 95 appeared first on Metro Journal Online.

Related Articles

Back to top button