Kerala

ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ കേന്ദ്രം എഴുതി തള്ളണം; ആകില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണം: ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.

വായ്പ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ അത്തരമൊരു നടപടി എടുക്കാൻ അശക്തരാണ് എന്ന് തുറന്നു പറയേണ്ടി വരും. പറ്റില്ലെങ്കിൽ ഇല്ലെന്ന് പറയാനുള്ള ധൈര്യം കേന്ദ്രസർക്കാർ കാണിക്കണം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി അല്ല, കേന്ദ്ര സർക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകാൻ അധികാരമില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു.

See also  അൻവറുമായി ഡീൽ നടത്തേണ്ട ഗതികേടിലാണ് കോൺഗ്രസ്; മുരളീധരന് ഹനുമാൻ സിൻഡ്രോം: സുരേന്ദ്രൻ

Related Articles

Back to top button