National

ഖത്തറിലേക്കുള്ള ഇറാൻ ആക്രമണം: ഗൾഫിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി

ഖത്തർ തലസ്ഥാനമായ ദോഹയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ മിസൈലാക്രമണം നടത്തിയതിന് പിന്നാലെ ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിരുന്ന ഖത്തർ വിമാനങ്ങളിലൊന്ന് നേരത്തെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാനങ്ങൾ റദ്ദാക്കുകയാണെന്ന് എയർ ഇന്ത്യ അറിയിച്ചത്

ആക്രമണത്തിന് പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. നോർത്ത് അമേരിക്കയുടെയും യൂറോപ്പിന്റെ കിഴക്കൻ തീരത്തേക്കും തിരിച്ചുമുള്ള സർവീസുകളും നിർത്തിവെച്ചിട്ടുണ്ട്. ഖത്തറിലേക്ക് മറ്റ് വിമാനങ്ങളൊന്നുമില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു

സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷക്ക് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി

സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമാൻ എയർവേയ്‌സ് സർവീസുകൾ നിർത്തിവെച്ചു. മനാമ, കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഗർഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെച്ചതായി ഈജ്പിത് എയർ അറിയിച്ചു

The post ഖത്തറിലേക്കുള്ള ഇറാൻ ആക്രമണം: ഗൾഫിലേക്കുള്ള എല്ലാ വിമാനങ്ങളും എയർ ഇന്ത്യ റദ്ദാക്കി appeared first on Metro Journal Online.

See also  തകർന്ന വിമാനത്തിന്റെ ഡിവിആർ കണ്ടെത്തി; അപകട കാരണം കണ്ടെത്തുന്നതിൽ നിർണായകമാകും

Related Articles

Back to top button