Movies

ഞാനോ സുന്ദരനോ…എനിക്ക് അങ്ങനെ തോന്നിയിട്ടില്ല: പ്രിത്വിരാജ്

തന്നെ കാണാന്‍ വളരെ സുന്ദരനാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും തന്റെ സൗന്ദര്യത്തില്‍ ആകര്‍ഷണം തോന്നുന്നുവെന്നതില്‍ സന്തോഷമുണ്ടെന്നും മലയാളി സൂപ്പര്‍ താരം പ്രിത്വിരാജ് സുകുമാരന്‍.

താന്‍ സംവിധാനം ചെയ്യുന്ന എമ്പുരാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളും താങ്കളില്‍ ആകൃഷ്ടനാണല്ലോ? എന്ന ചോദ്യത്തിന്, അങ്ങനെ കേള്‍ക്കുന്നതില്‍ അതിയായ സന്തോഷം, എന്നാല്‍ താന്‍ വളരെ സുന്ദരനായൊരു വ്യക്തിയാണെന്ന് തനിക്ക് തോന്നിയിട്ടേയില്ല, ചിലപ്പോള്‍ താന്‍ ചെയ്യുന്ന സിനിമകളുടെ സ്വഭാവം കൊണ്ടും ആവാം അങ്ങനെ തോന്നുന്നതെന്നും പ്രിത്വിരാജ് പറഞ്ഞു.

”എന്റെ ഭംഗി വര്‍ണ്ണിക്കുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും പൊതുവെ ചെയ്യാറില്ല, എങ്കിലും ഞാന്‍ ചെയ്ത, ആദ്യ ഹിന്ദി ചിത്രം ‘അയ്യ’യില്‍ എന്നെ അടിമുടി വര്‍ണ്ണിക്കുന്നുണ്ടായിരുന്നു. അതെനിക്ക് നല്ല രസമായി തന്നെ തോന്നി, കാരണം ഒരിക്കലും വശ്യവും, ആകര്‍ഷകമായൊരു രീതിയില്‍ എന്നെ ചിത്രീകരിക്കാനാവും എന്ന് ഞാന്‍ കരുതിയിട്ടേയില്ല. ആ ഒരു സ്വഭാവം എന്റെ മറ്റൊരു ചിത്രത്തിനുമില്ല. എന്നെ സുമുഖനായൊരാളായി സ്ത്രീകള്‍ കാണുന്നുവെന്നതില്‍ സന്തോഷം, പക്ഷെ ഞാന്‍ ചെയ്യുന്ന ജോലി ആകര്‍ഷകമാണെന്ന് പറയുന്നതിലാണ് കൂടുതല്‍ സന്തോഷിക്കുന്നത്” പൃഥ്വിരാജ് പറയുന്നു.

The post ഞാനോ സുന്ദരനോ…എനിക്ക് അങ്ങനെ തോന്നിയിട്ടില്ല: പ്രിത്വിരാജ് appeared first on Metro Journal Online.

See also  ഉമ്മന്‍ ചാണ്ടിയെക്കുറിച്ചുള്ള മമ്മൂട്ടി നായകനായ ആ ബയോപിക് എവിടെ?

Related Articles

Back to top button