Kerala

അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം; കപ്പൽ കമ്പനിയിൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ എം എസ് സി എൽസി 3 എന്ന ചരക്കു കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി നിർദേശം. മത്സ്യ സമ്പത്തിൽ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണം. കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു

കണ്ണൂർ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹർജിയുടെ ഭാഗമാക്കണമെന്നും കോടതി നിർദേശിച്ചു. നേരത്തെ കേരളാ തീരത്ത് മുങ്ങിയ കപ്പൽ കമ്പനിക്കെതിരെ കേസിനില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. നഷ്ടപരിഹാരം നൽകിയാൽ മതിയെന്നാണ് സർക്കാർ നിലപാട്

വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട ചരക്കുകപ്പൽ മെയ് 25നാണ് മുങ്ങിയത്. കടലിലേക്ക് വീണ കപ്പലിലെ കണ്ടെയ്‌നറുകൾ കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് അടിഞ്ഞത്. കപ്പൽ അപകടം ഗുരുതര പാരിസ്ഥിതി സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് ദുരന്തനിവാരണ വകുപ്പ് പറഞ്ഞിരുന്നു.

The post അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവം; കപ്പൽ കമ്പനിയിൽ നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.

See also  മലയാളത്തിന്റെ എം.ടിക്ക് വിട

Related Articles

Back to top button