Sports

ഞെട്ടിച്ച് ഹെൻറിച്ച് ക്ലാസൻ; 33ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഹെൻറിച്ച് ക്ലാസൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം 33കാരനായ ക്ലാസൻ നടത്തിയത്. ദക്ഷിണാഫ്രിക്കക്കായി 60 ഏകദിനങ്ങളും 58 ടി20 മത്സരങ്ങളും നാല് ടെസ്റ്റും കളിച്ച താരമാണ്

ഈ വർഷം മാർച്ചിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെയായിരുന്നു അവസാന ഏകദിനം. എന്റെയും കുടുംബത്തിന്റെയും ഭാവിക്ക് എന്താണ് നല്ലതെന്ന് കുറേ കാലമായി ചിന്തിക്കുകയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഈ തീരുമാനത്തിൽ എത്തിയതെങ്കിലും ഞാൻ സന്തോഷവാനാണെന്ന് ക്ലാസൻ സമൂഹ മാധ്യമത്തിൽ കുറിച്ചു

60 ഏകദിനങ്ങളിൽ നിന്ന് 43.69 ശരാശരിയിൽ 2141 റൺസ് നേടിയിട്ടുണ്ട്. നാല് സെഞ്ച്വറികളും 11 അർധസെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു 174 റൺസാണ് ഉയർന്ന സ്‌കോർ. 51 ക്യാച്ചുകളും ഏഴ് സ്റ്റംപിംഗും സ്വന്തമാക്കി. 58 ടി20 മത്സരങ്ങളിൽ നിന്ന് 1000 റൺസും നേടി

The post ഞെട്ടിച്ച് ഹെൻറിച്ച് ക്ലാസൻ; 33ാം വയസിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു appeared first on Metro Journal Online.

See also  ഞാൻ ഫോമിൽ അല്ല, ടീമിനാണ് മുൻഗണന, അതാണ് ഞാൻ വിട്ടുനിന്നത്: കാരണം വ്യക്തമാക്കി രോഹിത് ശർമ

Related Articles

Back to top button