Kerala

മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംനയാണ്(31) മരിച്ചത്.

ഇന്നലെ രാത്രി കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷിംനയുടെ ഭർത്താവ് പ്രശാന്ത് മദ്യപാനി ആയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മരണകാരണമെന്ന് സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

See also  സർവേ നടത്തുന്നത് ഒരു പണിയുമില്ലാത്തവർ; എന്റെ പേരില്ലാത്തതിൽ സന്തോഷം: രമേശ് ചെന്നിത്തല

Related Articles

Back to top button