Kerala

ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃപ്പുണിത്തുറ ഉദയംപേരൂരിൽ സിപിഎം നേതാവിനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി ടി എസ് പങ്കജാക്ഷനാണ് തൂങ്ങിമരിച്ചത്. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി ഓഫീസിലെ വായനശാല മുറിയിലാണ് മൃതദേഹം കണ്ടത്

രാവിലെ ആറ് മണിയോടെ പത്രമിടാൻ വന്നയാളാണ് മൃതദേഹം കണ്ടതും മറ്റുള്ളവരെ വിവരം അറിയിച്ചതും. തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഫോറൻസിക് സംഘമെത്തിയ ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. 

കടബാധ്യതയാണ് മരണകാരണമെന്നാണ് സൂചന. ഇന്ത്യൻ ഓയിൽ കോർപറേഷൻ ജീവനക്കാരനായിരുന്ന പങ്കജാക്ഷൻ ഏതാനും വർഷം മുമ്പാണ് വിരമിച്ചത്. ഭാര്യ ഭാസുരദേവിയും സിപിഎം പ്രവർത്തകയാണ്‌
 

See also  നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ ഹർജി

Related Articles

Back to top button