14 കോടി പേർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു; സെൻസസ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് സോണിയ ഗാന്ധി

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പ് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. 14 കോടിയോളം ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും സോണിയ ഗാന്ധി രാജ്യസഭയിൽ പറഞ്ഞു
ഏറ്റവും പുതിയ ജനസംഖ്യ കണക്കുകൾക്ക് പകരം 2011ലെ സെൻസസ് പ്രകാരമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. 2013 സെപ്റ്റംബറിലാണ് യുപിഎ സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവന്നത്.
ദശലക്ഷക്കണക്കിന് ദുർബലരമായ കുടുംബങ്ങളെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഈ നിയമം നിർണായക പങ്കുവഹിച്ചു. പ്രത്യേകിച്ച് കൊവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ. 2011ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കൾക്കുള്ള ക്വാട്ട ഇപ്പോഴും നിശ്ചയിച്ചിരിക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
The post 14 കോടി പേർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു; സെൻസസ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് സോണിയ ഗാന്ധി appeared first on Metro Journal Online.