Sports
ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന്

2019ല്‍ ജാര്‍ഖണ്ഡിനെതിരെ യശ്വസി ജയ്‌സ്വാള്‍ തന്റെ 17ാം വയസ്സില്‍ നേടിയ 150 റണ്‍സിന്റെ നേട്ടം ഇനി പഴങ്കഥ. മുംബൈയുടെ ആയുഷ് മഹ്‌ത്രെ ഇന്ന് നേടിയ തിളക്കമാര്‍ന്ന 181 റണ്‍സിന്റെ നേട്ടം പുതിയ റെക്കോര്‍ഡിന് പിറവിയിട്ടു. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും പ്രായം കുറഞ്ഞ 150+ നേട്ടം ഇനി ഈ മുംബൈകാരന്റെ അക്കൗണ്ടിലെത്തും.
നാഗാലാന്‍ഡിനെതിരെ വിജയ് ഹസാരെ ട്രോഫിയിലാണ് മഹ്‌ത്രെ ഈ നേട്ടം കൈവരിച്ചതും. അതും കേവലം 117 പന്തില്‍.
11 സിക്‌സറുകളും 15 ഫോറുകളുമായി ആയുഷ് കസറി കയറിയപ്പോള്‍ ടീമിന്റെ സ്‌കോര്‍ 403ലെത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ നാഗാലാന്‍ഡിന്റെ ഇന്നിംഗസ് 214ല്‍ ഒടുങ്ങിയപ്പോള്‍ മുംബൈയുടെ വിജയം 189 റണ്‍സിന്.
The post ജയ്‌സ്വാളിന്റെ റെക്കോര്‍ഡ് പഴം കഥയായി; പ്രായം കുറഞ്ഞ 150 റണ്‍സ് ഇനി മുംബൈയുടെ ഈ 17കാരന് appeared first on Metro Journal Online.