വിജയ് ഹസാരെ ട്രോഫി കര്‍ണാടകക്ക് – Metro Journal Online

വിജയ് ഹസാരെയില്‍ കിരീടം ചൂടി കര്‍ണാടക. 36 റണ്‍സിന് വിദര്‍ഭയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക സ്വപ്‌ന കിരീടം ചൂടിയത്. ഇത് അഞ്ചാം തവണയാണ് കര്‍ണാടക വിജയ് ഹസാരെയുടെ ദേശീയ ട്രോഫി കരസ്ഥമാക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത അമ്പത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിദര്‍ഭയുടെ ഇന്നിംഗ്‌സ് 48.2 ഓവറില്‍ 312 റണ്‍സില്‍ അവസാനിച്ചു. കര്‍ണാടകയുടെ രവിചന്ദ്രന്‍ 101 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ധ്രുവ് ഷോറേയ് 110 റണ്‍സ് എടുത്തു. വലറ്റക്കാരനായ ഹാര്‍ഷ് ദുബെ 30 പന്തില്‍ 63 റണ്‍സുമായി കര്‍ണാടകയുടെ ചങ്കിടിപ്പ് വര്‍ധിപ്പിച്ചെങ്കിലും 48.2 ഓവറില്‍ അദ്ദേഹം പുറത്താകുകയായിരുന്നു. അവസാന വിക്കറ്റും ഹാര്‍ഷിന്റേതായിരുന്നു.
ഏറ്റവും കൂടുതല്‍ റണ്‍സുമായി വിദര്‍ഭയുടെ ക്യാപ്റ്റനും മലയാളിയുമായ കരുണ്‍ നായര്‍ പുരസ്‌കാരത്തിന് അര്‍ഹനായി.