Sports

2024ലെ ഐസിസി ടെസ്റ്റ് ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ; നായകൻ പാറ്റ് കമ്മിൻസ്

ഐസിസി 2024ലെ ടെസ്റ്റ് ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ ഇടം നേടി. ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ പക്ഷേ ഇന്ത്യയുടെ സൂപ്പർ താരങ്ങളാരും തന്നെയില്ല. ഇംഗ്ലണ്ടിൽ നിന്ന് നാല് പേരും ന്യൂസിലാൻഡിൽ നിന്ന് രണ്ട് പേരും ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളിൽ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ ടീമുകളിൽ നിന്ന് ആരും ഐസിസി ടീമിലിടം നേടിയില്ല

യശസ്വി ജയ്‌സ്വാൾ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയിൽ നിന്നും ഇടം നേടിയ താരങ്ങൾ. ജയ്‌സ്വാളും ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റുമാണ് ടീമിലെ ഓപണർമാർ. മൂന്നാമനായി ന്യൂസിലാൻഡ് താരം കെയ്ൻ വില്യംസൺ. പിന്നാലെ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. അഞ്ചാമനായി ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക് ആണ്. ശ്രീലങ്കയുടെ കാമിന്ദു മെൻഡിസാണ് ആറാമൻ

വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത് ഏഴാമനായി ഇറങ്ങും. ടീമിലെ ഏക സ്പിന്നറാണ് രവീന്ദ്ര ജഡേജ. പാറ്റ് കമ്മിൻസ് മാറ്റ് ഹെന്റി, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ പേസർമാർ. അതേസമയം ഏകദിന ടീമിനെ തെരഞ്ഞെടുത്തപ്പോൾ ഇന്ത്യയിൽ നിന്ന് ആർക്കും ഇടം നേടാനായിട്ടില്ല

The post 2024ലെ ഐസിസി ടെസ്റ്റ് ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ; നായകൻ പാറ്റ് കമ്മിൻസ് appeared first on Metro Journal Online.

See also  മുംബൈ ജയിച്ചു; കേരളം പുറത്ത്

Related Articles

Back to top button