Education

മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനുള്ള നീക്കം വിലക്കി സർക്കാർ

ബലാത്സംഗ കേസിൽ മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകുന്നത് സർക്കാർ വിലക്കി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ

ഹൈക്കോടതിയെ സമീപിക്കേണ്ടെന്ന് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകി. മുകേഷിന്റെ കാര്യത്തിൽ അപ്പീൽ അനുമതി ഇല്ലെങ്കിൽ ഇടവേള ബാബുവിന്റെ മുൻകൂർ ജാമ്യത്തിലും അപ്പീൽ നൽകാനിടയില്ല. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയ ശേഷമായിരുന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികൾ ആരംഭിച്ചിരുന്നത്

സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യം തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ്‌ഐടി. മുകേഷിനും ഇടവേള ബാബുവിനും സെപ്റ്റംബർ അഞ്ചിനാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്.

The post മുകേഷിന്റെ മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകാനുള്ള നീക്കം വിലക്കി സർക്കാർ appeared first on Metro Journal Online.

See also  ഫയല്‍ നോട്ട് ഫൗണ്ട് പ്രകാശിതമായി

Related Articles

Back to top button