Sports

വീണ്ടും സഞ്ജുവിന്റെ വില്ലനായി ആര്‍ച്ചര്‍; മൂന്ന് റണ്‍സില്‍ ഒടുങ്ങി

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലും സഞ്ജു നിരാശനാക്കി. ആറ് പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സ് എടുക്കാന്‍ മാത്രമാണ് സഞ്ജുവിന് സാധിച്ചത്. പതിയെ പതിയെ കളിച്ചുകൊണ്ടിരിക്കെ സഞ്ജുവിനെ ഇക്കുറിയും കുടുക്കിയത് ജൊഫ്ര ആര്‍ച്ചര്‍ തന്നെ. സ്ലോ ബോളില്‍ ആഞ്ഞടിച്ച സഞ്ജു ആദില്‍ റാഷിദിന്റെ ക്യാച്ചില്‍ പുറത്തായി. അതേസമയം, ആഭിഷേക് ശര്‍മ 13 പന്തില്‍ നിന്ന് 24 റണ്‍സുമായി മികച്ച മുന്നേറ്റം നടത്തുകയാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തന്നെ പരിഗണിക്കാത്തതിന് സഞ്ജുവിന് മാത്രം കണക്കുചോദിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കാര്യമായ മുന്നേറ്റം നടത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗ് തുടക്കം നടത്തിയെങ്കിലും ആര്‍ച്ചറിന്റെ ബോളില്‍ പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തിലും ഘാതകന്‍ ആര്‍ച്ചര്‍ തന്നെ.

എല്ലാവരും തങ്ങളുടെ പ്രകടന മികവ് കൊണ്ട് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മറുപടി കൊടുക്കുമ്പോള്‍ സഞ്ജു സാംസണ്‍ മാത്രം ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇതില്‍ ആരാധകര്‍ക്ക് സങ്കടവുമുണ്ട്. അങ്ങനെയിരിക്കെയാണ് സഞ്ജു ഇന്നും നിരാശപ്പെടുത്തിയത്.

The post വീണ്ടും സഞ്ജുവിന്റെ വില്ലനായി ആര്‍ച്ചര്‍; മൂന്ന് റണ്‍സില്‍ ഒടുങ്ങി appeared first on Metro Journal Online.

See also  ചാംപ‍്യൻസ് ട്രോഫി ഫൈനൽ: ഇന്ത്യക്ക് 252 റൺസ് വിജയലക്ഷ്യം

Related Articles

Back to top button