Gulf

ഡ്രീം ഓഫ് ദ ഡെസേര്‍ട്ട്: സഊദിയുടെ അത്യാഢംബര ട്രെയിന്‍

ജിദ്ദ: യാത്രക്കാര്‍ക്ക് അത്യാഡംബര സൗകര്യങ്ങള്‍ വാഗ്ദാനംചെയ്യുന്ന സഊദിയുടെ ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് എന്ന പഞ്ചനക്ഷത്ര ട്രെയിനിന്റെ രൂപരേഖ പുറത്തുവിട്ട് സഊദി അറേബ്യ. 14 ബോഗികളിലായി 34 അത്യാഢംബര സ്യൂട്ടുകളാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

റിയാദില്‍നിന്നും യാത്ര ആരംഭിക്കുന്ന ട്രെയിന്‍ വടക്കന്‍ റെയില്‍വേ പാതകളിലൂടെയാവും കുതിച്ചോടുക. മേഖലയിലെ ട്രെയിന്‍ യാത്രക്ക് പുത്തന്‍ നിര്‍വചനമാവും ഡ്രീം ഓഫ് ദ ഡെസേര്‍ട്ട് രചിക്കുക. ഇറ്റാലിയന്‍ പ്രധാമനന്ത്രിയുടെ സഊദി സന്ദര്‍ശന വേളയിലാണ് പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മധ്യപൂര്‍വദേശത്തെ ഇത്തരത്തിലുള്ള ആദ്യ സൂപ്പര്‍ ലക്ഷ്വറി ട്രെയിനായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The post ഡ്രീം ഓഫ് ദ ഡെസേര്‍ട്ട്: സഊദിയുടെ അത്യാഢംബര ട്രെയിന്‍ appeared first on Metro Journal Online.

See also  ഒമാനില്‍ ഇന്ന് മഴക്ക് സാധ്യത

Related Articles

Back to top button