National

മംഗളൂരു ആൾക്കൂട്ട കൊലപാതകം: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊന്ന സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മംഗളൂരു റൂറൽ പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവർക്കാണ് സസ്‌പെൻഷൻ.

മർദനമേറ്റ് വഴിയിൽ കിടന്ന വയനാട് സ്വദേശി അഷ്‌റഫിനെ പോലീസ് ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നാണ് ആരോപണം. ടാർപോളിൻ ഷീറ്റിട്ട് മൂടി ശരീരം രണ്ട് മണിക്കൂർ വഴിയിൽ കിടത്തി

അസ്വാഭാവിക മരണം എന്ന് മാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീട് മൂന്ന് ദിവസത്തിന് ശേഷമാണ് ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുത്തത്. കൃത്യവിലോപത്തിനും ആൾക്കൂട്ട കൊലപാതകമെന്ന വകുപ്പ് ചുമത്തി കേസെടുക്കാതെ അലംഭാവം കാണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

The post മംഗളൂരു ആൾക്കൂട്ട കൊലപാതകം: മൂന്ന് പോലീസുദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ appeared first on Metro Journal Online.

See also  ഓപ്പറേഷൻ സിന്ദൂർ; നെറ്റ്‌വർക്ക് സുരക്ഷ കർശനമാക്കാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

Related Articles

Back to top button