National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ശക്തിയാകാനൊരുങ്ങി നടൻ വിജയ്. സൂപ്പർ താരത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന് നടക്കും. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം നടക്കുന്നത്

85 ഏക്കറിൽ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് സമ്മേളനം. വൈകുന്നേരം നാല് മണിക്ക് യോഗം ആരംഭിക്കും. പാർട്ടിയുടെ പ്രത്യയശാസ്ത്രവും നയങ്ങളും വിജയ് യോഗത്തിൽ അറിയിക്കും. 100 അടി ഉയരമുള്ള കൊടിമരത്തിൽ പാർട്ടി പതാകയും വിജയ് ഉയർത്തും

ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഓഗസ്റ്റിൽ പാർട്ടി പതാകയും ഗാനവും അവതരിപ്പിച്ചു. തമിഴക വെട്രി കഴകത്തെ രജിസ്റ്റേർഡ് രാഷ്ട്രീയ പാർട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചിട്ടുണ്ട്.

See also  സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ നൽകാനുള്ളത് 400 കോടി; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ പിന്‍വാങ്ങുന്നു, ലപ്പുറം ജില്ലയിൽ മാത്രം നൂറ് കോടി രൂപ കുടിശ്ശിക

Related Articles

Back to top button